ദേശീയം

മുകേഷ് അംബാനി മുത്തച്ഛനായി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റിലയന്‍സ് മേധാവി മുകേഷ് അംബാനി മുത്തച്ഛനായി. മുകേഷിന്റെ മൂത്ത മകന്‍ ആകാശിന് കുഞ്ഞുപിറന്നു.

'ആകാശ് അംബാനിക്കും ഭാര്യ ശ്ലോക അംബാനിക്കും ഇന്ന് രാവിലെ ആണ്‍ കുഞ്ഞ് പിറന്നു. അമ്മയും മകനും മുംബൈയില്‍  സുഖമായിരിക്കുന്നു'വെന്ന് റിലയന്‍സ് വക്താവ് അറിയിച്ചു. 2019 മാര്‍ച്ചിലായിരുന്നു ഇരുവരുടെയും വിവാഹം.

63 വയസുള്ള അംബാനിക്കും ഭാര്യ നിതയയ്ക്കും മൂന്ന് മക്കളാണ് ഉളളത്. ഇരട്ടകളായ ആകാശ്, ഇഷ എന്നിവരും അനന്തും. ഏറെനാള്‍ വിദേശത്തായിരുന്ന കുടുംബം ദീപാവലിയോട് അനുബന്ധിച്ചാണ് മുംബൈയിലെത്തിയത്.

''ധീരുഭായിയുടെയും കോകിലബെന്‍ അംബാനിയുടെയും പേരക്കുട്ടിയെ സ്വാഗതം ചെയ്ത നിതയും മുകേഷ് അംബാനിയും ആദ്യമായി മുത്തച്ഛനും മുത്തശ്ശിയുമായതില്‍ സന്തോഷിക്കുന്നു. അമ്മയും മകനും സുഖമായി ഇരിക്കുന്നു. പുതിയ അതിഥിയുടെ വരവോടെ മേത്ത, അംബാനി കുടുംബങ്ങള്‍ വളരെയധികം സന്തോഷത്തിലാണ്-മുകേഷ് അംബാനിയുടെ വക്താവ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു