ദേശീയം

നീറ്റ് പരീക്ഷ റദ്ദാക്കില്ല, ഓണ്‍ലൈന്‍ മാതൃക പരിഗണനയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് 2021 റദ്ദാക്കാന്‍ ഒരു ആലോചനയുമില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍. നീറ്റ് പരീക്ഷ റദ്ദാക്കിയാല്‍ അത് രാജ്യത്തിനും ലക്ഷകണക്കിന് വരുന്ന വിദ്യാര്‍ഥികള്‍ക്കും വലിയ നഷ്ടമായി മാറുമെന്നും മന്ത്രി പ്രതികരിച്ചു. വെബിനാറില്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി.

2021ലെ ബോര്‍ഡ്, പ്രവേശന പരീക്ഷകളെ കുറിച്ച് ആശങ്കകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. വരാനിരിക്കുന്ന നീറ്റ് പരീക്ഷ റദ്ദാക്കിയാല്‍ രാജ്യത്തിനും ലക്ഷകണക്കിന് വരുന്ന വിദ്യാര്‍ഥികള്‍ക്കും വലിയ നഷ്ടം ഉണ്ടാക്കും. നിലവില്‍ എഴുത്തുപരീക്ഷയായാണ് നീറ്റ് നടത്തുന്നത്.

ദേശീയ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷയുടെ ചുമതല. ഓണ്‍ലൈന്‍ മാതൃകയില്‍ പരീക്ഷ നടത്തുന്ന കാര്യത്തെ കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ മാതൃകയില്‍ പരീക്ഷ എഴുതണമെന്ന്‌
ആവശ്യം ഉന്നയിച്ചാല്‍ സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്