ദേശീയം

ടീഷര്‍ട്ടും ജീന്‍സും ധരിച്ച് ഓഫീസില്‍ വരുന്നതിന് വിലക്ക്; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ടീ ഷര്‍ട്ട്, ജീന്‍സ് എന്നിവ ധരിക്കാതെ, ഔപചാരിക വേഷം ധരിച്ച് മാത്രമേ ഡ്യൂട്ടിക്ക് എത്താന്‍ പാടുള്ളൂവെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, കരാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ വരുമ്പോള്‍ ടീ ഷര്‍ട്ട്, ജീന്‍സ് എന്നിവ ധരിച്ച് ഡ്യൂട്ടിക്ക് വരാന്‍ പാടില്ല. ഔപചാരിക വസ്ത്രം ധരിച്ച് മാത്രമേ വരാന്‍ പാടുള്ളുവെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

ബിഹാര്‍, തമിഴ്‌നാട്, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളിലും ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് ഉണ്ട്. ഔപചാരിക വസ്ത്രം ധരിച്ച് മാത്രമേ സര്‍ക്കാര്‍ ഓഫീസുകളില്‍ വരാന്‍ പാടുള്ളുവെന്നാണ് ഈ സംസ്ഥാനങ്ങള്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി