ദേശീയം

ഇവിടെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ച്; കോണ്‍ഗ്രസിന്റെ വോട്ടില്‍ ബിജെപിക്ക് അധ്യക്ഷസ്ഥാനം

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍:  രാഷ്ട്രീയത്തില്‍ നിത്യശത്രുക്കളില്ലെന്നാണ് വെയ്പ്. എന്നാല്‍ അപ്രതീക്ഷിതമായി ബദ്ധവൈരികളായ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചുനിന്നു രാജസ്ഥാനിലെ ദംഗര്‍പൂരിലെ ജില്ലാ പ്രമുഖനെ തെരഞ്ഞെടുക്കുന്നതിനായി. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ബിജെപി സ്ഥാനാര്‍ഥിയെ ജില്ലാ പ്രമുഖനായി തെരഞ്ഞെടുത്തു.

ദംഗര്‍പൂരിലെ ജില്ലാ പരിഷത്തില്‍ 27 സീറ്റുകളാണ് ഉള്ളത്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ 13 സ്വതന്ത്ര സ്ഥാനാര്‍ഥികളും കോണ്‍ഗ്രസിന്റെ ആറ് സ്ഥാനാര്‍ഥികളും ബിജെപിയുടെ എട്ട് സ്ഥാനാര്‍ഥികളുമാണ് വിജയിച്ചത്. ജില്ലാ പ്രമുഖിനെ തെരഞ്ഞെടുക്കാന്‍ 14 സീറ്റുകള്‍ വേണം. എന്നാല്‍ ഒരുകക്ഷിക്കും തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 

കോണ്‍ഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലേറാനാവുമെന്നായിരുന്നു ബിടിപിയുടെ പ്രതീക്ഷ. കോണ്‍ഗ്രസ് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവസാനനിമിഷം  കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെ അഹാരിയെ ജില്ലാ പ്രമുഖായി തെരഞ്ഞടുക്കുകയായിരുന്നു. 

കോണ്‍ഗ്രസിനും ബിജെപിക്കും കൂടി പതിനാല് വോട്ടുകളാണ് ഉള്ളത്. ബിജെപി സ്ഥാനാര്‍ഥി അഹാരിക്ക് 14 വോട്ടുകളും ബിടിപി സ്ഥാനാര്‍ഥി പാര്‍വതി ദേവിക്ക് 13 വോട്ടുകളുമാണ് ലഭിച്ചത്. കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ അസാധരണമായി ഒന്നുമില്ലെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം.

രാഷ്ട്രീയപ്രതിസന്ധിഘട്ടങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം നിന്നവരായിരുന്നു ബിടിപി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അശോക് ഗെലോട്ടിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജില്ലാ പരിഷത്തില്‍ കോണ്‍ഗ്രസിന്റെ നീക്കം സര്‍ക്കാരിന് ഭീഷണിയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസുമായുള്ള എല്ലാബന്ധങ്ങളും ബിടിപി പിവന്‍ലിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു