ദേശീയം

'ഇക്കാര്യം ആരോടും പറയരുത്; കമൽനാഥ് സർക്കാരിനെ വീഴ്ത്താൻ കളിച്ചത് നരേന്ദ്ര മോദി തന്നെ'- വെളിപ്പെടുത്തി ബിജെപി ദേശീയ ജനറൽ സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ വീഴ്ത്താൻ പ്രധാന പങ്കുവഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവാർ​ഗിയ. ഇൻഡോറിൽ ഒരു പൊതുപരിപാടിക്കിടെ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 

"ഞാൻ ഇതുവരെ ആരോടും പറയാത്ത ഒരു കാര്യം ഇപ്പോൾ നിങ്ങളോട് പറയുകയാണ്. നിങ്ങൾ ആരോടും ഇക്കാര്യം പറയരുത്. കമൽനാഥ് സർക്കാരിനെ വീഴ്ത്താനായി ആരെങ്കിലും കളിച്ചിട്ടുണ്ടെങ്കിൽ അത് നരേന്ദ്ര മോദി മാത്രമാണ് അതല്ലാതെ ധർമ്മേന്ദ്ര പ്രധാൻ അല്ല. ഒരു സറ്റേജിൽ പൊതുജന മധ്യത്തിൽ ഞാനാദ്യമായാണ് ഇക്കാര്യം പറയുന്നത്"- വിജയവാർ​ഗിയ പറഞ്ഞു. 

കോൺഗ്രസ് ഉന്നയിച്ച ആരോപണം ശരിവെക്കുന്നതാണ് വിജയവാർഗിയയുടെ വിവാദ പരാമർശം. ഇതിന്റെ വീഡിയോ കോൺഗ്രസ് വക്താവ് നരേന്ദ്ര സലുജ ട്വീറ്റ് ചെയ്തു. തെഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ ഭരണഘടനാവിരുദ്ധമായി താഴെ ഇറക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നത് വ്യക്തമായെന്ന്‌ നരേന്ദ്ര സലുജ ട്വിറ്ററിലിട്ട വീഡിയോക്കുള്ള കമന്റിൽ പറയുന്നു. 

"ആദ്യ ദിനം മുതൽ കോൺഗ്രസ് ഇക്കാര്യം പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാൽ കമൽനാഥ് സർക്കാരിന്റെ പതനത്തിന് കോൺഗ്രസിലെ ഉൾപ്പോരുകളാണ് ഇത്രനാളും ബിജെപി ആരോപിച്ചത്. എന്നാൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവാർ​ഗിയ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്"- സലുജ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ