ദേശീയം

മനുഷ്യ വികസന സൂചികയില്‍ ഇന്ത്യയ്ക്ക് ഇടിവ്; യുഎന്‍ പട്ടികയില്‍ ബംഗ്ലാദേശിനും പാകിസ്ഥാനുമൊപ്പം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യ വികസന സൂചികയില്‍ (ബ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ്) ഇന്ത്യയുടെ റാങ്ക് ഇടിഞ്ഞു. 189 രാജ്യങ്ങളുടെ പട്ടികയില്‍ 131ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. കഴിഞ്ഞ വര്‍ഷം ഇത് 130 ആയിരുന്നു.

രാജ്യത്തെ ആരോഗ്യ, വിദ്യാഭ്യാസ, ജീവിത നിലവാര സ്ഥിതി കണക്കിലെടുത്താണ് യുഎന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം മനുഷ്യ വികസന സൂചിക തയാറാക്കുന്നത്. ഭൂട്ടാന്‍ (129), ബംഗ്ലാദേശ് (133), നേപ്പാള്‍ (142), പാകിസ്ഥാന്‍ )154) എന്നീ രാജ്യങ്ങള്‍ക്കൊപ്പം മീഡിയം ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഗ്രൂപ്പിലാണ് ഇന്ത്യ.

സൂചിക പ്രകാരം ഇന്ത്യക്കാരുടെ ആയുര്‍ ദൈര്‍ഘ്യം 69.7 വയസ്സും ബംഗ്ലാദേശികളുടേത് 72.6 വര്‍ഷവും പാകിസ്ഥാനികളുടേത് 67.3 വര്‍ഷവുമാണ്. ഇന്ത്യയുടെ ദേശീയ പ്രതിശീര്‍ഷ വരുമാനം 2018ലെ 6829 ഡോളറില്‍നിന്ന് ഇത്തവണ 6681 ഡോളറായി കുറഞ്ഞു. 

നോര്‍വേയാണ് പട്ടികയില്‍ ഒന്നാമത്. അയര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഹോങ്കോങ്, ഐസ്ലാന്‍ഡ് എന്നിവയാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. 

സ്ഥാനം ഇടിഞ്ഞു എന്നതിന് അര്‍ഥം ഇന്ത്യ മോശമായി പ്രവര്‍ത്തിച്ചു എന്നതല്ല, മറ്റു രാജ്യങ്ങള്‍ നന്നായി ചെയ്തു എന്നാണെന്ന് റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിച്ചുകൊണ്ട് യുഎന്‍ഡിപി റെസിഡന്റ് റെപ്രസന്റേറ്റിവ് ഷോകോ നാഡ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''