ദേശീയം

തൂണ്‍ ഇടിഞ്ഞു പൊളിഞ്ഞ് കാല്‍നട യാത്രക്കാരന്റെ ദേഹത്തേക്ക്; നടുക്കുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങള്‍ക്ക് മുന്നില്‍ മനുഷ്യന്‍ നിസഹായനായി പോകും പലപ്പോഴും. അത്തരമൊരു ഞെട്ടിക്കുന്ന അപകടത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 

പണി നടക്കുന്ന കെട്ടിടത്തിന്റെ തൂണ്‍ ഇടിഞ്ഞു വീണ് കാല്‍നടയായി സഞ്ചരിക്കുന്ന ആളുടെ ദേഹത്തേക്ക് വീഴുന്നതാണ് ദൃശ്യത്തിലുള്ളത്. കെട്ടിടത്തിന്റെ മുകളിലുള്ള തൂണാണ് ഇടിഞ്ഞു താഴെ റോഡിലൂടെ നടക്കുകയായിരുന്ന ആളുടെ ദേഹത്ത് വീണത്. രണ്ട് പേര്‍ ഒരുമിച്ച് നടക്കുന്നതിനിടെയാണ് അപകടം.

തൂണ്‍ ഒരാളുടെ ദേഹത്ത് വീഴുന്നതും അയാള്‍ താഴേക്ക് പതിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒപ്പമുള്ളയാള്‍ പെട്ടെന്ന് മാറിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. അപകടത്തിന് പിന്നാലെ ആളുകൾ തടിച്ചുകൂടി ഇയാളെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇയാൾ വീണ്ടും നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. 

രാജസ്ഥാനിലാണ് സംഭവം. ഭരത്പുര്‍ മാര്‍ക്കറ്റിലെ പണി നടക്കുന്ന കെട്ടിടത്തിന് സമീപമാണ് ഞെട്ടിക്കുന്ന അപകടം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത