ദേശീയം

വിവാഹത്തിന് തൊട്ടുമുന്‍പ് വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് വധു താഴെ വീണു; പിന്നെ സംഭവിച്ചത്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹദിവസം വധു വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് വീണു.നട്ടല്ലെിനും കാലിനും പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സ്‌നേഹത്തിന് മുന്‍പില്‍ ഒന്നും തടസ്സമല്ല എന്ന് ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ച് നിശ്ചയിച്ച സമയത്ത് തന്നെ കല്യാണം നടത്താന്‍ തയ്യാറായി വധുവരന്മാര്‍ മാതൃകയായി.

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. വിവാഹദിവസം അബദ്ധത്തില്‍ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴെ വീഴുകയായിരുന്നു വധു ആരതി. നട്ടെല്ലിന് നിസാര പരിക്കേറ്റ യുവതിക്ക് കാല്‍ അനക്കാന്‍ സാധിക്കുന്നില്ല. ഇതോടെ കല്യാണം മുടങ്ങുമെന്ന സ്ഥിതി ആയപ്പോഴാണ് വധുവരന്മാര്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടത്താന്‍ തീരുമാനിച്ചത്. ഇരുവരും നിലപാടില്‍ ഉറച്ചുനിന്നതോടെ ആശുപത്രി വിവാഹമണ്ഡപമായി മാറി. ആശുപത്രിയില്‍ ചടങ്ങുകള്‍ നടത്താന്‍ ആശുപത്രി അധികൃതര്‍ സമ്മതം നല്‍കി.

സംഭവിച്ചതെല്ലാം വിധിയെന്ന് വരന്‍ അവ്‌ദേഷ് പറഞ്ഞു. കഷ്ടകാല സമയത്ത് യുവതിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അവ്‌ദേഷ് പറഞ്ഞു. തനിക്കൊപ്പം കൂടെ നില്‍ക്കുമെന്ന് അവ്‌ദേഷ് ഉറപ്പുനല്‍കിയതായി ആരതി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി