ദേശീയം

മമതാ ബാനര്‍ജിക്ക് വീണ്ടും കനത്ത തിരിച്ചടി; ഒരു എംഎല്‍എ കൂടി പാര്‍ട്ടിവിട്ടു; രണ്ട് ദിവസത്തിനിടെ രാജി വച്ചത് മൂന്ന് പ്രമുഖര്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് പുറത്തു പോകുന്ന പ്രമുഖരുടെ എണ്ണം കൂടുന്നു. ഇന്ന് ഒരും എംഎല്‍എ കൂടി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. സില്‍ഭദ്ര ദത്തയാണ് ഇന്ന് പാര്‍ട്ടി വിട്ടത്. 

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോകുന്ന മൂന്നാമത്തെ എംഎല്‍എയാണ് സില്‍ഭദ്ര. നേരത്തെ സുവേന്ദു അധികാരി, ജിതേന്ദ്ര തിവാരി എന്നിവരും രാജി വച്ചിരുന്നു. 

നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സില്‍ഭദ്രയുടെ രാജി. സുവേന്ദു അധികാരി അടക്കമുള്ളവര്‍ ബിജെപിയില്‍ ചേരുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വന്‍ തിരിച്ചടിയായി മാറുകയാണ് പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. കടുത്ത പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്ത് പാര്‍ട്ടി നീങ്ങുന്നത്. കൊഴിഞ്ഞുപോക്ക് തടയാനുള്ള തീവ്ര ശ്രമം തൃണമൂല്‍ നേതൃത്വം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാര്‍ട്ടി ഇന്ന് അടിയന്തര യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത