ദേശീയം

എയ്ഡ്‌സ് രോഗം മറച്ചുവച്ച് വിവാഹം നടത്തി; ഭാര്യ പ്രസവത്തിനു പോയപ്പോള്‍ യുവാവ് ജീവനൊടുക്കി, കേസ് 

സമകാലിക മലയാളം ഡെസ്ക്

മധുര: യുവാവിന്റെ എയ്ഡ്‌സ് രോഗം മറച്ചുവച്ച് വിവാഹം നടത്തിയതിന് കുടുംബാംഗങ്ങള്‍ക്കെതിരെ കേസ്. എച്ച്‌ഐവി പോസിറ്റിവ് ആണെന്നതു മറച്ചുവയ്ക്കുകയും പിന്നീടു കണ്ടെത്തിയപ്പോള്‍ കുടുംബ ഓഹരി നല്‍കാമെന്നു പറഞ്ഞു കബളിപ്പിക്കുകയും ചെയ്തതിനാണ്, ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്.

വരിച്ചൂര്‍ ഭാരതിയാര്‍ സ്ട്രീറ്റിലെ എം സുന്ദരാജ്, ഭാര്യ ഭൂമാദേവി, മക്കളായ സന്താനം, നന്ദിനി എന്നിവര്‍ക്കെതിരെയാണ് കേസ് രജസിറ്റര്‍ ചെയ്തത്. സുന്ദരാജന്റെ മകന്‍ ലക്ഷ്മിപതി രാജന്റെ രോഗാവസ്ഥ മറച്ചുവച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. 2016 സെപ്റ്റംബറിലാണ് വിവാഹം നടന്നത്. പിന്നീട് ഭര്‍ത്താവിന്റെ ആരോഗ്യാവസ്ഥ അറിഞ്ഞപ്പോള്‍ ഭാര്യ ഭര്‍ത്തൃവീട്ടുകാരോട് കാര്യം തിരക്കി. ഈ സമയത്ത് കുടുംബസ്വത്തിലെ ഓഹരി നല്‍കാമെന്ന് അവര്‍ വാക്കു നല്‍കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

2017ല്‍ പ്രസവത്തിനായി യുവതി സ്വന്തം വീട്ടിലേക്കു പോയി. ഈ സമയത്ത് ലക്ഷ്മിപതിരാജന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ ഈ വിവരം യുവതിയില്‍നിന്നു ഭര്‍ത്തൃവീട്ടുകാര്‍ മറച്ചുവച്ചു. ഏറെക്കഴിഞ്ഞാണ് ഭര്‍ത്താവിന്റെ മരണ വിവരം യുവതി അറിഞ്ഞത്.

ഭര്‍ത്താവിന്റെ മരണ ശേഷം കുടുംബ സ്വത്തില്‍ ഓഹരി നല്‍കാമെന്ന വാഗ്ദാനം ഭര്‍ത്തൃവീട്ടുകാര്‍ പാലിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യുവതി മധുര മഹിളാ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

യുവതിക്കും കുഞ്ഞിനും രോഗബാധയില്ലെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി