ദേശീയം

റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപയും ഭക്ഷ്യക്കിറ്റും, പൊങ്കൽ സമ്മാനവുമായി തമിഴ്നാട് സർക്കാർ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; പൊങ്കലിന് തമിഴ്നാട്ടിലെ റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപയും ഭക്ഷ്യക്കിറ്റും സമ്മാനമായി നൽകാൻ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി. 2021 ജനുവരി 4 മുതൽ ന്യായവില കടകളിലൂടെ പണവും പൊങ്കൽ ഗിഫ്റ്റ് ബാഗും വിതരണം ചെയ്യും. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

സംസ്ഥാനത്തെ 2.6 കോടി റേഷൻ കാർഡ് ഉടമകൾക്കും പൊങ്കൽ സമ്മാനം നൽകാനാണ് സർക്കാർ തീരുമാനം.  ന്യായവില കടകളിലൂടെയുള്ള വിതരണത്തിനു മുൻപു ഗുണഭോക്താക്കൾക്ക് അവരുടെ വീടുകളിൽ ടോക്കണുകൾ എത്തിക്കും. സാധനങ്ങളും സമ്മാനങ്ങളും ലഭിക്കുന്നതിനുള്ള തീയതിയും സമയവും ‌ടോക്കണിലുണ്ടാകും. ഇതേ സമയത്ത് എത്തിയാൽ മതിയാകും.

റേഷൻ കാർഡ് ഉടമകൾക്ക് ഒരു കിലോ വീതം അരിയും പഞ്ചസാരയും, 20 ഗ്രാം കശുവണ്ടിയും ഉണക്കമുന്തിരിയും, ഒരു കരിമ്പ്, 8 ഗ്രാം ഏലയ്ക്ക എന്നിവ തുണിസഞ്ചിയിൽ നൽകുമെന്നും പളനിസ്വാമി പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിനായി അണ്ണാ ഡിഎംകെയുടെ പ്രചാരണത്തിനും മുഖ്യമന്ത്രി തുടക്കമിട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍