ദേശീയം

അതിര്‍ത്തി ലംഘിച്ച് ചൈനീസ് സേന; നാട്ടുകാരുടെ ചെറുത്തുനില്‍പ്പ്, തിരിച്ചയച്ച് ഐടിബിപി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: അതിര്‍ത്തി ലംഘിച്ച് കടന്നുകയറാനുള്ള ചൈനീസ് സേനയുടെ ശ്രമം ഇന്ത്യന്‍ സൈന്യവും നാട്ടുകാരും ചേര്‍ന്ന് ചെറുത്തു. ലേയിലാണ് ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റമുണ്ടായത്. രണ്ടു വാഹനങ്ങളിലായി എത്തിയ സൈനികര്‍ ലഡാക്കിലെ ലേയുടെ കിഴക്ക് ഭാഗത്തിന് 135 കിലോമീറ്റര്‍ അകലെ ന്യോമയില്‍ പ്രവേശിക്കുകയായിരുന്നു. 

ന്യോമയില്‍ ഇവരെ കാലികളെ മേയ്ക്കാനെത്തിയ നാട്ടുകാര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് ഐടിബിപി സേന ഉദ്യോഗസ്ഥരെത്തി ഇവരെ മടക്കി അയച്ചു.

സൈനിക വേഷത്തില്‍ അല്ലാതെ, സാധാരണക്കാരുടെ വേഷത്തിലാണ് ചൈനീസ് സേന എത്തിയത്. ഐടിബിപി എത്തുന്നതുവരെ ഗ്രാമീണര്‍ ചൈനീസ് പട്ടാളത്തെ തടഞ്ഞുവച്ചു. ഞായറാഴ്ചയാണ് ഇതിന്റെ  ദൃശ്യങ്ങള്‍ പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍