ദേശീയം

മഹാരാഷ്ട്രയില്‍ ഇന്ന് 2,234 പേര്‍ക്ക് കോവിഡ്;  രോഗബാധിതര്‍ 19 ലക്ഷത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന 2,234 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 55 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം  18,99,352,55 ആയി. ഇതുവരെ വൈറസ് ബാധിച്ച് മരിച്ചവര്‍ 48,801 ആയി.

മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നാളെ മുതല്‍ ജനുവരി അഞ്ച് വരെയാണ് രാത്രി കര്‍ഫ്യൂ. നഗരസഭാ പരിധികളിലാണ് രാത്രി പതിനൊന്ന് മണി മുതല്‍ രാവിലെ ആറ് മണി വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അടത്തുവരുന്ന പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് മുന്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ബ്രിട്ടണില്‍ ജനിതകവ്യതിയാനം സംഭവിച്ച വൈറസ്് കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ബ്രിട്ടണില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം  യൂറോപ്പില്‍ നിന്നെത്തിയവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍