ദേശീയം

20 വയസ്സുകാര്‍ ചേര്‍ന്ന് മാതാപിതാക്കളെ കഴുത്തുഞെരിച്ച് കൊന്നു, അപകട മരണമെന്ന് വരുത്തി തീര്‍ക്കാന്‍ മുറിക്ക് തീകൊളുത്തി; തുമ്പായത് ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മാതാപിതാക്കളുടെ കൊലപാതകത്തില്‍ രണ്ടു ആണ്‍മക്കള്‍ അറസ്റ്റില്‍. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിച്ച് അപകട മരണമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ മക്കള്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം കൊലപാതകമാണ് എന്ന കണ്ടെത്തലാണ് അന്വേഷണത്തില്‍ വഴത്തിരിവായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു.

ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. 61 വയസുള്ള രാജേന്ദ്രയുടെയും 57 വയസുള്ള രാജ്‌വതിയുടെയും മൃതദേഹങ്ങളാണ് കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ നാലുമക്കളും വീട്ടില്‍ നിന്ന് അകന്നാണ് കഴിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 20 വയസ് പ്രായം വരുന്ന രണ്ടു ആണ്‍ മക്കള്‍ ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അപകടമരണമാണ് എന്ന് വരുത്തിതീര്‍ക്കാന്‍ ഇരുവരും മുറിക്ക് തീകൊളുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പുതപ്പിന് തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് തുടക്കത്തില്‍ മക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയത്. സ്വത്തിന് വേണ്ടി പ്രതികളായ രണ്ടുമക്കള്‍ മാതാപിതാക്കളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു