ദേശീയം

കശ്മീര്‍ തദ്ദേശ തെരഞ്ഞെടുപ്പ്; താഴ്‌വരയില്‍ ഗുപ്കാര്‍ ആധിപത്യം, ജമ്മുവില്‍ ബിജെപിക്ക് മേല്‍ക്കൈ

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഡിസ്ട്രിക്ട് ഡെവല്പ്‌മെന്റ് കമ്മിറ്റി (ഡിഡിസി) തെരഞ്ഞെടുപ്പില്‍ കശ്മീര്‍ താഴ്‌വരയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന് മികച്ച മുന്നേറ്റം. കശ്മീര്‍ താഴ്‌വരയിലെ 113ല്‍ 67 സീറ്റിലും സഖ്യം ലീഡ് ചെയ്യുകയാണ്. നാഷണല്‍ കോണ്‍ഫറന്‍സ് 28ഉം പിഡിപി 25ഉം സീറ്റ് നേടി. 28 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ലീഡ് ചെയ്യുന്നുണ്ട്. 

ദക്ഷിണ കശ്മീരില്‍ 49ല്‍ 34 സീറ്റുകളിലും സഖ്യ സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുകയാണ്. നാഷണല്‍ കോണ്‍ഫറന്‍സ് 15 സീറ്റിലും പിഡിപി 14 സീറ്റിലും സിപിഎം അഞ്ച് സീറ്റിലും ലീഡ് ചെയ്യുന്നു. പത്ത് സീറ്റുകളില്‍ സ്വതന്ത്രര്‍ മുന്നിലാണ്. അഞ്ച് സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നുണ്ട്. 

വടക്കന്‍ കശ്മീരില്‍ 34ല്‍ 13 സീറ്റുകളില്‍ സഖ്യം മുന്നിലാണ്. പതിനൊന്ന് സീറ്റുകളില്‍ സ്വതന്ത്രരും ലീഡ് ചെയ്യുന്നു. രണ്ട് സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത്. 

ജമ്മു മേഖലയില്‍ ബിജെപിക്കാണ് മുന്‍തൂക്കം. 108 സീറ്റുകളില്‍ 53ഇടത്ത് ബിജെപി ലീഡ് ചെയ്യുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് 20, കോണ്‍ഗ്രസ് 13, ജമ്മു കശ്മീര്‍ അപ്‌നി പാര്‍ട്ടി 4, ജമ്മു കശ്മീര്‍ നാഷണല്‍ പാന്തേര്‍സ് പാര്‍ട്ടി 2, ദോഗ്രാ സ്വാഭിമാന്‍ സംഗതന്‍ 1, സ്വതന്ത്രര്‍ 14 എന്നിങ്ങനെയാണ് ജമ്മു മേഖലയിലെ കക്ഷിനില. 

ഏഴ് രാഷ്ട്രീയ കക്ഷികളാണ് ഗുപ്കാര്‍ സഖ്യത്തിലുള്ളത്. കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞ കശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിക്കാന്‍ വേണ്ടി രൂപകീരിച്ച മുന്നണിയാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍