ദേശീയം

യുവ അഭിഭാഷകയെ ഹോട്ടലില്‍ വിളിച്ചുവരുത്തി; മയക്കുമരുന്ന് നല്‍കി കാമുകനും കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ പകര്‍ത്തി; പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണി

സമകാലിക മലയാളം ഡെസ്ക്

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ വനിതാ അഭിഭാഷകയെ ഹോട്ടലില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു. യുവതിയെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം കാമുകനും സുഹൃത്തുക്കളും ചേര്‍ന്നാണ് ബലാത്സംഗത്തിനിരയാക്കിയത്. പൊലിസില്‍ പരാതി നല്‍കിയില്‍ കൊന്നുകളയുമെന്നും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി. യുപിയിലെ ഹാപൂര്‍ ജില്ലയിലെ ഗര്‍മുക്തേശ്വര്‍ തഹസില്‍ സ്വദേശിനിയാണ് ക്രൂരകൃത്യത്തിന് ഇരയായത്.

മയക്കുമരുന്ന് നല്‍കിയ ശേഷമായിരുന്നു ഈ സംഘം യുവഅഭിഭാഷകയെ ബലാത്സംഗത്തിന് ഇരയാക്കിയത്. കൂടാതെ യുവതിയെ ബലം പ്രയോഗിച്ച് ചില പേപ്പറുകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടിവിക്കുയും ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവദിവസം യുവതിയെ കാമുകന്‍ മീററ്റിലെ ഗഹ് റോഡിലുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവര്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കി. ബോധരഹിതയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പരാതി നല്‍കുമെന്ന് യുവതി പറഞ്ഞപ്പോള്‍ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തിങ്കളാഴ്ച യുവതി കുടുംബാംഗങ്ങളോടൊപ്പം എസ്പി ഓഫീസില്‍ എത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണസംഘം അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ