ദേശീയം

'ഡിസംബര്‍ 25ന് 9കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 18,000 കോടി രൂപയെത്തും'; ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി ആശയവിനിമയം നടത്താന്‍ മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ കര്‍ഷക പ്രക്ഷോഭം ശമനമില്ലാതെ തുടരവെ  കര്‍ഷകരുമായി ആശയവിനിമയം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 25ന് ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി മോദി ആശയവിനിമയം നടത്തും. പുതിയ കാര്‍ഷി നിയമങ്ങള്‍കൊണ്ട്  ഉണ്ടാകുന്ന ഗുണത്തെപ്പറ്റി കര്‍ഷകരുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. 

പി എം കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായി 18,000കോടി രൂപ 9കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് അന്നേദിവസം ട്രാന്‍സ്ഫര്‍ ചെയ്യുമെന്നും കൃഷിമന്ത്രി പറഞ്ഞു. 

അതേസമയം, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിന്റെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് എതിരെ ഹരിയാന പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. ഘട്ടറിന്റെ വാഹനവ്യൂഹം തടയാന്‍ സ്രമിച്ച് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച പതിമൂന്നുപേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍