ദേശീയം

കോണ്‍ഗ്രസ് ആസ്ഥാനത്ത് നിരോധനാജ്ഞ, രാഹുല്‍ഗാന്ധിയുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിന് അനുമതിയില്ല ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്താനിരുന്ന രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. രാഷ്ട്രപതി ഭവനിലേക്കുള്ള മാര്‍ച്ച് അനുവദിക്കാനാവില്ല. പകരം രാഷ്ട്രപതി ഭവന്‍ അനുമതി നല്‍കുന്ന മൂന്നു നേതാക്കളെ രാഷ്ട്രപതിയെ കാണാന്‍ അനുവദിക്കുമെന്ന് ന്യൂഡല്‍ഹി അഡീഷണല്‍ ഡിസിപി ദീപക് യാദവ് അറിയിച്ചു. 

മാര്‍ച്ച് പരിഗണിച്ച് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പരിസരത്ത് പൊലീസ് 144 പ്രഖ്യാപിച്ചു. രാവിലെ വിജയ് ചൗക്കില്‍ നിന്നും കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് പ്രകടനമായി പോകുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട്, കര്‍ഷക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ടുകോടി പേര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ശശി തരൂര്‍ എംപിയും പ്രസ്താവിച്ചു. കര്‍ഷകരുമായി യാതൊരു കൂടിയാലോചനകളും നടത്താതെ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി നിയമം നടപ്പാക്കുകയായിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിനെ തിരുത്താനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം രാഷ്ട്രപതിക്ക് ഉണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. 

കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് ഞായറാഴ്ച കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ തുറന്ന മനസോടെയെങ്കില്‍ മാത്രം സര്‍ക്കാരുമായി ചര്‍ച്ച എന്ന് ഇന്നലെ കര്‍ഷക സംഘടനകള്‍ വ്യക്താക്കിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു