ദേശീയം

മുഖംമൂടി ധരിച്ചെത്തിയ സംഘം ഭര്‍ത്താവിനെ കെട്ടിയിട്ടു; 37 കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി കൂട്ടബലാല്‍സംഗം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ് : ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം 37 കാരിയായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി. ഹരിയാനയിലെ യമുനനഗര്‍ ജില്ലയിലാണ് സംഭവം. അഞ്ചംഗ സംഘമാണ് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. 

കൃഷിതൊഴിലാളികളായ നേപ്പാളി കുടുംബമാണ് അക്രമത്തിന് ഇരയായത്. ഗ്രാമത്തിലെ ചെറിയ കുടിലിലാണ് യുവതിയും ഭര്‍ത്താവും രണ്ടു വയസ്സുള്ള കുട്ടിയും കഴിയുന്നത്.  വ്യാഴാഴ്ച രാത്രി 11 മണിയോടെ കാറിലെത്തിയ സംഘമാണ് ആക്രമിച്ചതെന്ന് കുടുംബം പറയുന്നു. അക്രമികള്‍ മുഖംമൂടി ധരിച്ചിരുന്നതായും യുവതി പറഞ്ഞു. 

വീടിന് പുറത്തെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിനെ ഇവര്‍ കെട്ടിയിട്ടു. തുടര്‍ന്ന് വീട്ടിനകത്ത് കയറി യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. നാലു പേരാണ് പീഡിപ്പിച്ചത്. അഞ്ചാമനും പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തള്ളിയിട്ടതിനെ തുടര്‍ന്ന് പിന്മാറി.

തുടര്‍ന്ന് വിവരം പുറത്തു പറഞ്ഞാല്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയശേഷം ഇവര്‍ കടന്നുകളഞ്ഞതായി യുവതി പറയുന്നു. പിന്നീട് യുവതി എത്തിയാണ് ഭര്‍ത്താവിനെ കെട്ടഴിച്ചു വിട്ടത്. തുടര്‍ന്ന് ഇവരുടെ ഭൂവുടമയെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത