ദേശീയം

ഇരയെ കണ്ട് പതിയിരുന്നു, ഒറ്റ നിമിഷത്തില്‍ പുഴയിലേക്ക് കുതിച്ചുചാടി; പിന്നെ സംഭവിച്ചത് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തിയിരുന്നു ഇരകളെ പിടികൂടുന്നതില്‍ കടുവകള്‍ക്കും പുലികള്‍ക്കും പ്രത്യേക കഴിവാണ്. ഒരില പോലും അനക്കാതെ മണിക്കൂറുകളോളം പതിയിരിക്കാന്‍ ഇവയ്ക്ക് കഴിയും. ഇരയെ പിടികൂടാന്‍ ഇവ പുലര്‍ത്തുന്ന നിതാന്ത ജാഗ്രതയുടെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.

ഇപ്പോള്‍ സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലിലില്‍ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒരു കുന്നിന്റെ മുകളില്‍ പതിയിരിക്കുകയാണ് പുലി. തൊട്ടരികിലൂടെ ഒഴുകുന്ന പുഴയിലേക്ക് നോക്കി കൊണ്ടാണ് പുലി ഒളിഞ്ഞിരിക്കുന്നത്. പുഴയിലെ ഇരയെയാണ് പുലി നോക്കുന്നത്. തക്ക സമയത്തിനായുള്ള കാത്തിരിപ്പാണ്.

ഇനിയാണ് വീഡിയോയിലെ ഏറ്റവും അമ്പരിപ്പിക്കുന്ന രംഗം. പുഴയിലേക്ക് ഒറ്റച്ചാട്ടം നടത്തി ഇരയെ പിടിക്കുന്നതാണ് വീഡിയോയുടെ അവസാനഭാഗം. പുലിയുടെ കുതിപ്പ് കണ്ടാല്‍ ആരും ഞെട്ടി പോകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍