ദേശീയം

ശിവസേന യുപിഎയുടെ ഭാഗമല്ല; ബന്ധം മഹാരാഷ്ട്രയില്‍ മാത്രം; അശോക് ചവാന്‍

സമകാലിക മലയാളം ഡെസ്ക്


മുബൈ: ശിവസേന യുപിഎ സഖ്യത്തിന്റെ ഭാഗമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര  മന്ത്രിയുമായ അശോക് ചവാന്‍. കോണ്‍ഗ്രസും ശിവസേനയും തമ്മിലുള്ള ബന്ധം മഹാരാഷ്ട്രയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. 

പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ശിവസേനയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുപിഎ നേതൃതത്തെ കുറിച്ച് ശിവസേന പ്രതികരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞദിവസം, ബിജെപിക്ക് എതിരായ യുപിഎ മുന്നണിയെ ശക്തിപ്പെടുത്തേണ്ട സമയമാണ് ഇതെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ടെന്നും സോണിയയുടെ നേതൃത്വത്തിലുള്ള യുപിഎ മുന്നണി കൂടുതല്‍ ശക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

യുപിഎ വികസിപ്പിക്കണമെന്നും കൂടുതല്‍ പാര്‍ട്ടികളെ മുന്നണിയില്‍ എടുക്കണമെന്നും സഞ്ജയ് ആവശ്യപ്പെട്ടു. സോണിയ ഗാന്ധിക്കൊപ്പം ശരദ് പവാറിന്റെ നേതൃത്വും മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് സഞ്ജയ് അഭിപ്രായപ്പെട്ടു. 

ഇതിന് പിന്നാലെയാണ് അശോക് ചവാന്‍ ശിവസേന നിലപാടുകളെ തള്ളി രംഗത്തുവന്നത്. മഹാരാഷ്ട്രയിലെ മഹാ വികാസ് അഗാഡി സഖ്യത്തില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസുമാണ് മുഖ്യ കക്ഷികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി