ദേശീയം

രാജ്യത്തെ ആദ്യത്തെ ഡ്രൈവർരഹിത ട്രെയിൻ സർവീസിന് ഇന്ന് തുടക്കമാകും; പ്രധാനമന്ത്രി ഫ്ളാ​ഗ് ഓഫ് ചെയ്യും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉ​ദ്ഘാടനം ചെയ്യും.ഡല്‍ഹി മെട്രോയുടെ ഭാഗമായി ജനക്പുരി വെസ്റ്റ് മുതല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെയുള്ള പാതയിലാണ് അത്യാധുനിക ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് നടത്തുക. 

37 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുക. തിങ്കളാഴ്ച രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി ഫ്ളാ​ഗ് ഓഫ് ചെയ്യുമെന്ന് ഡല്‍ഹി മെട്രോ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനില്‍ യാത്ര ചെയ്യുന്നതിനുള്ള ദേശീയ ഏകീകൃത യാത്ര കാര്‍ഡ് സേവനത്തിനും പ്രധാനമന്ത്രി തുടക്കമിടുമെന്നും ഡൽഹി മെട്രോ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍