ദേശീയം

'പ്രതിപക്ഷം ശക്തമായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് സമരം ചെയ്യേണ്ട കാര്യമുണ്ടായിരുന്നോ?'; കര്‍ഷകരുടെ ചോദ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രതിപക്ഷ കക്ഷികള്‍ കര്‍ഷക സംഘടനകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും നിലപാടുകളില്‍ പ്രതികരണവുമായി കര്‍ഷകര്‍.  പ്രതിപക്ഷം ശക്തമായിരുന്നെങ്കില്‍ തങ്ങള്‍ക്ക് സമരം ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായിത് ചോദിച്ചു. വാര്‍ത്ത് ഏജന്‍സിയായ എഎന്‍ഐയോട് ആയിരുന്നു രാകേഷിന്റെ പ്രതികരണം. 

അതേസമയം, പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി നാളെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി വീണ്ടും ചര്‍ച്ച നടത്തും. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷക സംഘടനകളുള്ളത്. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതികള്‍ ആകാമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. 

പരുഷമായ ഭാഷയിലാണ് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ കഴിഞ്ഞദിവസം സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ ആരുടേയും സമ്മര്‍ദംം വിലപ്പോകില്ല എന്നായിരുന്നു കൃഷിമന്ത്രിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ