ദേശീയം

ഗുജറാത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് പാര്‍ട്ടി വിട്ടു; മോദി സര്‍ക്കാരിലെ മുന്‍ കേന്ദ്രമന്ത്രി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:  നരേന്ദ്രമോദി സര്‍ക്കാരിലെ മുന്‍ കേന്ദ്രമന്ത്രി മന്‍സുഖ് ഭായി വാസവ ബിജെപിയില്‍ നിന്ന് രാജിവച്ചു. ഗുജറാത്തിലെ ബറൂച്ച് മണ്ഡലത്തില്‍ നിന്ന് ആറ് തവണ തെരഞ്ഞെടുക്കപ്പെട്ട് എംപിയാണ് ബിജെപി നേതാവായ വാസവ. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി എംപി സ്ഥാനവും രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

രാജിക്കത്ത് ബിജെപി സംസ്ഥാന പ്രസിഡന്റിന് കൈമാറി.  സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമായാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബജറ്റ് സെക്ഷന് മുന്നോടിയായി സ്പീക്കറെ കണ്ട് ലോക്‌സഭാ അംഗത്വം രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും വാസവ പറഞ്ഞു.

56കാരനായ വാസവ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനനവുമായി രംഗത്തുവന്നിരുന്നു. തന്റെ മണ്ഡലത്തിലെ 121 ഗ്രാമങ്ങള്‍ പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളാക്കിയ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്കെതിരെകഴിഞ്ഞയാഴ്ച എംപി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം