ദേശീയം

അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി; രാജ്യം അതീവ ജാഗ്രതയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി. 14പേരില്‍ കൂടി ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ സ്ഥിരീകരിച്ചു. ഇതില്‍ ഉത്തര്‍പ്രദേശിലെ രണ്ടു വയസുകാരിയും ഉള്‍പ്പെടും.

സെപ്റ്റംബറിലാണ് ബ്രിട്ടണില്‍ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ആറു അതിതീവ്ര വൈറസ് കേസുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ കേസുകള്‍ കണ്ടെത്തിയതോടെ രാജ്യം അതീവ ജാഗ്രതയിലാണ്.

ബ്രിട്ടണില്‍ നിന്ന് കുടുംബത്തോടൊപ്പം മീററ്റില്‍ മടങ്ങിയെത്തിയ രണ്ടു വയസുകാരിക്കാണ് പുതിയ വൈറസ് കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കളിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ വൈറസാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ബ്രിട്ടണില്‍ നിന്നെത്തിയ കുടുംബത്തിന് നേരത്തെ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ജനിതക വ്യതിയാനം സംഭവിച്ച പുതിയ വൈറസാണോ എന്ന് കണ്ടെത്താന്‍ സാമ്പിളുകള്‍ ഡല്‍ഹിക്ക് അയക്കുകയായിരുന്നു. ഇതിലാണ് രണ്ടു വയസുകാരിക്ക് പുതിയ വൈറസ് ബാധയേറ്റതായി കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ