ദേശീയം

ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് തുടരും ; ജനുവരി ഏഴു വരെ നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടി. ജനുവരി ഏഴു വരെ വിലക്ക് തുടരുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. ബ്രിട്ടനില്‍ ജനിതക വകഭേദം വന്ന അതിവേഗ വൈറസ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 

ബ്രിട്ടനില്‍ അതിവേഗ വൈറസ് വ്യാപനം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ രാജ്യത്തേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് ഈ മാസം 31 ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം നീട്ടിയത്.

ബ്രിട്ടനിലെ അതിവേഗ വൈറസ് ഇന്ത്യയിലും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് 14 പേര്‍ക്ക് കൂടിയാണ് അതിവേഗ വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ബ്രിട്ടനിലെ ജനിതക വകഭേദം വന്ന വൈറസ് ബാധിതരുടെ എണ്ണം 20 ആയി ഉയര്‍ന്നു. പുതിയ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വിമാനത്താവളങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം