ദേശീയം

പശുക്കളെ തിന്നുന്ന കടുവകളെ ശിക്ഷിക്കണം; എംഎല്‍എ നിയമസഭയില്‍

സമകാലിക മലയാളം ഡെസ്ക്

പനാജി: പശുക്കളെ കൊന്നാല്‍ മനുഷ്യരെ ശിക്ഷിക്കുന്നതുപോലെ, പശുക്കളെ തിന്നുന്ന കടുവകളെ ശിക്ഷിക്കണമെന്ന് ഗോവയിലെ എംഎല്‍എ ചര്‍ച്ചില്‍ അലിമാവോ. നിയമസഭയില്‍ പ്രത്യേക ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനിടെയായിരുന്നു  എന്‍സിപി എംഎല്‍എയുടെ പ്രതികരണം.

മാദേയി വന്യജീവി സംരക്ഷിതമേഖലയില്‍ കഴിഞ്ഞ മാസം ഒരു കടുവയെയും മൂന്ന് കുട്ടികളെയും നാട്ടുകാര്‍ കൊന്നിരുന്നു. നിയമസഭയില്‍ ഈ വിഷയം പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്  ശ്രദ്ധക്ഷണിക്കല്‍ പ്രമേയമായി കൊണ്ടുവന്നിരുന്നു.

പശുക്കളെ കൊന്നുതിന്നാല്‍ എന്ത് ശിക്ഷയാണ് കടുവയ്ക്ക് നല്‍കുന്നത്. മനുഷ്യര്‍ പശുവിനെ കൊന്ന് തിന്നാല്‍ ശിക്ഷിക്കപ്പെടും. അപ്പോള്‍ കടുവകളും ശിക്ഷിക്കപ്പെടണമെന്ന് എംഎല്‍എ പറഞ്ഞു. വന്യജീവികളെ സംബന്ധിച്ചിടത്തോളം കടുവ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം പശുവും വളരെ പ്രധാനമാണെന്ന് അലിമാവോ കൂട്ടിച്ചേര്‍ത്തു.

കാട്ടുപൂച്ചകള്‍ പശുക്കളെ ആക്രമിച്ചതിന് നാട്ടുകാര്‍ കടുവകളെ കൊന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം വന്യജീവികള്‍ കൊന്നൊടുക്കിയ പശുക്കള്‍ക്ക് അടുത്തദിവസം നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി