ദേശീയം

'ഉറക്കമില്ലാത്ത രാത്രി'; വിജയുടെ ചോദ്യം ചെയ്യല്‍ പതിനാറാം മണിക്കൂറിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് സിനിമാതാരം വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ചെന്നൈയിലെ വീട്ടിലെ ചോദ്യം ചെയ്യല്‍ പതിനഞ്ച് മണിക്കൂര്‍ പിന്നിട്ടു. വിജയിയുടെ ബിഗില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ എജിഎസ് ഫിലിംസിന്റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. 

അതേസമയം, താരത്തെ ചോദ്യം ചെയ്യുന്നതില്‍ ആരാധകര്‍ സംയംമനം പാലിക്കണം എന്നാവശ്യപ്പെട്ട് വിജയ് ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലൂടെ താരത്തിന് പിന്തുണയുമായി ക്യാംപയിന്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് ഫാന്‍സ് അസോസിയേഷന്റെ നിര്‍ദ്ദേശം. ആദായനികുതി വകുപ്പ് പരിശോധന തുടരുകയാണ്. 

ഉറക്കമില്ലാത്ത രാത്രി. ഒരാള്‍ക്കു വേണ്ടി ദശലക്ഷക്കണക്കിനു പേരുടെ വികാരങ്ങള്‍' എന്ന കുറിപ്പാണു വിജയ് ഫാന്‍സിന്റെ ഔദ്യോഗിക പേജായ ടിവിഎഫില്‍ പങ്കുവച്ചിട്ടുള്ളത്. 

 കൂടല്ലൂര്‍ ജില്ലയിലെ നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്ത് മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരെത്തി നോട്ടിസ് നല്‍കിയത്. വിജയ്‌യുടെ ചെന്നൈയിലെ വസതികളിലും പരിശോധന നടന്നു. സാലിഗ്രാമത്തും നീലാങ്കരയിലുമുള്ള വീടുകളിലാണു തിരച്ചില്‍ നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍