ദേശീയം

കണ്ണുതട്ടാതിരിക്കാന്‍ കഴുത്തില്‍ കെട്ടിയ ചരട് 'മരണക്കുരുക്കായി' ; ഒരു വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: വിശ്വാസത്തിന്റെ ഭാഗമായി കണ്ണുതട്ടാതിരിക്കാന്‍ കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. ബേബി കാരിയറില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന കുട്ടി താഴെ വീണപ്പോള്‍ കഴുത്തില്‍ കെട്ടിയിരുന്ന ചരട് ബേബി കാരിയറില്‍ കുടുങ്ങുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ശാമലിയിലാണ് സംഭവം.

അപകടം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ വീടിന്റെ ടെറസിലായിരുന്നു. മാതാപിതാക്കള്‍ ടെറസില്‍ നിന്ന് താഴേക്ക് വന്നപ്പോള്‍ കാണുന്നത് കഴുത്തില്‍ ചരട് കുരുങ്ങി താഴേക്ക് വീണ കുട്ടിയെയാണ്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കണ്ണുതട്ടാതിരിക്കാന്‍ കുട്ടികളുടെ കഴുത്തില്‍ കറുത്ത ചരട് കെട്ടുന്നത് ഉത്തര്‍പ്രദേശിലെ വിശ്വാസങ്ങളുടെ ഭാഗമാണ്. കഴിഞ്ഞ വര്‍ഷവും ശാമലിയില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍