ദേശീയം

നാലു മാസം പ്രായമുള്ള കുട്ടി പ്രതിഷേധിക്കാന്‍ പോവുമോ?; ഷഹീന്‍ ബാഗ് സമരക്കാര്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഷഹീന്‍ ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടെ നാലു മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തില്‍ സ്വമേധയാ നടപടിയെടുത്ത് സുപ്രീം കോടതി. കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ച കോടതി നാലു മാസം പ്രായമുള്ള കുട്ടി പ്രതിഷേധിക്കാന്‍ പോകുമോയെന്ന് അഭിഭാഷകരോടു ചോദിച്ചു. 

ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച 12 വയസ്സുകാരി സെന്‍ ഗുന്‍രതന്‍ സദവര്‍തെ, കുട്ടിയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീം ഇക്കാര്യത്തില്‍ നടപടിയെടുത്തത്. രക്ഷിതാക്കള്‍ സമരപ്പന്തലിലേക്കു കൊണ്ടുവന്ന മുഹമ്മദ് ജഹാന്‍ എന്ന കുട്ടിയാണ് ഡല്‍ഹിയില്‍ കനത്ത തണുപ്പ് തുടരുന്നതിനിടെ അസുഖം ബാധിച്ചു കുട്ടി മരിച്ചത്. 

ഷഹീന്‍ ബാഗിലെ വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ 'പാകിസ്ഥാനി' എന്നു വിളിച്ച് ആക്ഷേപിക്കുന്നതിനായി അവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇതൊന്നും കോടതി പരിഗണിക്കുന്ന വിഷയമല്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ബന്ധമില്ലാത്ത കാര്യങ്ങള്‍ കോടതിയില്‍ ഉന്നയിക്കുന്നത് എന്തിനെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. 

മറ്റൊരു ഹര്‍ജിയില്‍ പൊതുസ്ഥലങ്ങളില്‍ അനിശ്ചിതകാലത്തേക്കുള്ള സമരങ്ങള്‍ അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. എന്നാല്‍ സമരക്കാരെ അടിയന്തരമായി നീക്കണമെന്ന ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചു.

ഷഹീന്‍ ബാഗിലെ സമരക്കാരെ നീക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ അമിത് സാഹ്നിയാണ് കോടതിയെ സമീപിച്ചത്. സമരക്കാരെ നീക്കാന്‍ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എ്ന്നാല്‍ മറുപക്ഷത്തിന്റെ വാദങ്ങള്‍ കേള്‍ക്കാതെ ഉത്തരവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 'അന്‍പതു ദിവസത്തിലേറെയായി സമരം നടക്കുന്നു. നിങ്ങള്‍ കാത്തിരുന്നേ തീരൂ'  ജസ്റ്റിസ് കൗള്‍ പറഞ്ഞു.

അനിശ്ചിതമായി പൊതു റോഡ് തടസപ്പെടുത്തി സമരം ചെയ്യാനാവില്ലെന്ന് കോടതി പരാമര്‍ശിച്ചു. അത് മറ്റുള്ളവര്‍ക്കു അസൗകര്യമുണ്ടാക്കും. ഇത്തരം സമരത്തിനായി നിശ്ചിത സ്ഥലങ്ങള്‍ വേണമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

പൊതു ഇടങ്ങളില്‍ എല്ലാവരും ഇത്തരം സമരം തുടങ്ങിയാല്‍ എന്താവും അവസ്ഥയെന്ന് കോടതി ചോദിച്ചു. ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്