ദേശീയം

എത്ര സീറ്റുകളില്‍ 2000വോട്ടിന് താഴെ തോറ്റു?; ബിജെപിയുടെ ഒരു പ്രചാരണം കൂടി പൊളിഞ്ഞു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ 36 സീറ്റുകളില്‍ രണ്ടായിരം വോട്ടിന് താഴെയാണ് തോറ്റതെന്ന ബിജെപിയുടെ പ്രചാരണം പൊളിഞ്ഞു. രണ്ടു സീറ്റുകളില്‍ മാത്രമാണ് ബിജെപി 2000വോട്ടുകള്‍ക്ക് തോറ്റത്. ബാക്കിയെല്ലായിടക്കും കനത്ത തോല്‍വിയാണ് പാര്‍ട്ടി ഏറ്റുവാങ്ങിയത്. 

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ, വെറും 2000വോട്ടിന് താഴെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തോറ്റതെന്ന്  ബിജെപി സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരണം നടത്തിയിരുന്നു, ഇതാണ് പൊളിഞ്ഞത്. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരം പ്രകാരം, ബിജ്വാസന്‍, ആദര്‍ശ് നഗര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ബിജെപി 2000 വോട്ടിന് താഴെ തോറ്റത്. ബിജ്വാസനില്‍ ബിജെപി സ്ഥാനാര്‍ത്ഥി സത് പ്രകാശ് റാണ തോറ്റത് 753വോട്ടിനാണ്. ആദര്‍ശ് നഗറില്‍ രാജ് കുമാര്‍ ഭാട്ടിയ തോറ്റത് 589വോട്ടിനും. 

എഴുപത് സീറ്റുകളില്‍ 62 സീറ്റും നേടി ആം ആദ്മി പാര്‍ട്ടി മൂന്നാമതും അധികാരത്തിലെത്തിയപ്പോള്‍, ബിജെപിക്ക് വെറും എട്ട് സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസ് സംപൂജ്യരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''