ദേശീയം

എന്തിനാണീ സമരം?;ഷഹീന്‍ബാഗ് സഹായിക്കുന്നത് ബിജെപിയെ: ജയറാം രമേശ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡല്‍ഹി ഷഹീന്‍ബാഗില്‍ നടക്കുന്ന സമരം ബിജെപിയെയും മുസ്ലിം വര്‍ഗീയവാദികളെയും ഒരുപോലെ സഹായിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. 

'എന്തിനാണ് ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ സമരം ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തങ്ങളുടെ പൗരത്വം എടുത്തുകളയുമെന്ന് അവര്‍ ഭയപ്പെടുന്നു. ആ ആശങ്ക ശരിയാണ്. അപ്പോള്‍ അവര്‍ എന്‍ആര്‍സിക്കും എന്‍പിആറിനും എതിരെകൂടി സമരം ചെയ്യണം. എന്തിനാണ് അവര്‍ പൗരത്വ നിയമഭേദഗതിയെ മാത്രം എതിര്‍ക്കുന്നത്?'- വാര്‍ത്താ ഏജന്‍സിയായ പി ടി ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചോദിച്ചു.

'വികാരങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു. ഷഹീന്‍ ബാഗ് സമരം നീണ്ടു പോകണം എന്ന ബിജെപിയുടെയും മുസ്ലിം വര്‍ഗീയവാദികളുടെയും താത്പര്യത്തെയാണ് അത് സഹായിക്കുന്നത്.' അദ്ദേഹം പറഞ്ഞു. 

ഇതുവരെയായിട്ടും താന്‍ ഷഹീന്‍ബാഗില്‍ പോയില്ലെന്നും ജയറാം രമേശ് പറഞ്ഞു. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാനാണ് ബിജെപി സര്‍ക്കാര്‍ പൗരത്വ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. മുസ്ലിംകളെ ഒഴിവാക്കാനാണ് ബിജെപിയുടെ നീക്കം. പൗരത്വ നിയമവിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാണ്. എല്ലാവരെയും ഉള്‍പ്പെടുത്തണം എന്നാണ് ഞങ്ങളുടെ ആവശ്യം. ശ്രീലങ്കന്‍ തമിഴരെ, ഭൂട്ടാനില്‍ നിന്നുള്ള ക്രിസ്ത്യാനികളെ, പാകിസ്ഥാനില്‍ നിന്നുള്ള അഹമ്മദീയരെ എല്ലാവരെയും ഉള്‍പ്പെടുത്തണം. പൗരത്വം മതം തിരിച്ചാകരുത് എന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെ, ബീഫ് പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും സസ്യാഹാരം ശീലക്കുന്നതു വഴി ആഗോള താപനത്തെ തടയാനാകുമെന്നും ജയറാം രമേശ് പറഞ്ഞിരുന്നു. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയറാം രമേശ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി