ദേശീയം

'മകന്‍ തന്റേതല്ല, മന്ത്രവാദിയുടെ വാക്കുകള്‍ അപ്പാടെ വിശ്വസിച്ചു'; 24കാരനെ കൊന്ന് കത്തിച്ച് അച്ഛന്‍

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ച് വാടക കൊലയാളികളുടെ സഹായത്തോടെ അച്ഛന്‍ മകനെ കൊന്നു. മകന്‍ തന്റേതല്ല എന്ന മന്ത്രവാദിയുടെ വാക്കുകള്‍ പൂര്‍ണമായി വിശ്വസിച്ചാണ് അച്ഛന്‍ കൊലപാതകം ആസൂത്രണം ചെയ്തത്.

രാജസ്ഥാനിലെ ജയ്പൂര്‍ സിറോഹി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. പ്രവീണ്‍ സൂതര്‍ എന്ന വ്യക്തിയാണ് മകനെ കൊല്ലാന്‍ വാടകകൊലയാളികളെ ഏര്‍പ്പാടാക്കിയത്. 24 വയസ്സുളള പങ്കജ് സൂതറാണ് കൊല്ലപ്പെട്ടത്.മകനെ കൊല്ലാന്‍ വാടക കൊലയാളികള്‍ക്ക് 1.25 ലക്ഷം രൂപയാണ് നല്‍കിയത്.

ആഴ്ചകള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കൊലപാതക കേസിന്റെ ചുരുളഴിച്ചത്. പ്രവീണ്‍ സൂതര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് കൃത്യത്തില്‍ പങ്കാളികളെന്ന് പൊലീസ് പറയുന്നു. മകനെ കൊന്ന് മൃതദേഹം കത്തിച്ചുകളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മകന്റെ തെറ്റായ പ്രവൃത്തികളില്‍ അച്ഛന്‍ അസ്വസ്ഥനായിരുന്നു. മകന്റെ സ്വഭാവം മാറാന്‍ പ്രവീണ്‍ സൂതര്‍ മന്ത്രവാദിയെ സമീപിച്ചു. പങ്കജ് സൂതര്‍ ജൈവശാസ്ത്രപരമായി തന്റെ മകന്‍ അല്ലെന്ന് മന്ത്രവാദി പ്രവീണ്‍ സൂതറിനോട് പറഞ്ഞു. ഇത് മകനോടുളള വെറുപ്പ് വര്‍ധിക്കാന്‍ ഇടയാക്കി. മകനെ കൊല്ലാന്‍ മന്ത്രവാദിയോട് അഭ്യര്‍ത്ഥിച്ചു. മന്ത്രവാദി ഈ ആവശ്യം നിരസിച്ചു. തുടര്‍ന്ന് വാടക കൊലയാളികളെ ഏര്‍പ്പാടാക്കുകയായിരുന്നു'- പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി