ദേശീയം

വാടകക്കാരന് വീട്ടുടമസ്ഥയുമായി പ്രണയം; വീട്ടുകാര്‍ എതിര്‍ത്തു; യുവതിയെ കുത്തിക്കൊന്ന് 35 കാരന്‍ തൂങ്ങി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വീട്ടുടമയായ യുവതിയെയും കുടുംബാംഗങ്ങളെയും കുത്തിപരിക്കേല്‍പ്പിച്ച ശേഷം വാടകക്കാരനായ യുവാവ് ജീവനൊടുക്കി.  ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ബെംഗളൂരു മഗഡി റോഡിന് സമീപം ഹെഗനഹള്ളിയിലായിരുന്നു സംഭവം.

ലക്ഷ്മി ശിവരാജ്(36) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീടിന്റെ മുകള്‍നിലയില്‍ താമസിച്ചിരുന്ന രംഗധാമയ്യ(35)യാണ് യുവതിയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഇയാളുടെ ആക്രമണത്തില്‍ ലക്ഷ്മിയുടെ തളര്‍ന്നുകിടക്കുന്ന ഭര്‍ത്താവ് ശിവരാജി(38)നും മകള്‍ ചൈത്ര(16)യ്ക്കും ഗുരുതരമായി പരിക്കേറ്റു. രംഗധാമയ്യയുമായി അടുപ്പത്തിലായിരുന്ന ലക്ഷ്മി ഈ ബന്ധത്തില്‍നിന്ന് അകലംപാലിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ആറുവര്‍ഷമായി തുംകുരു സ്വദേശിയായ രംഗധാമയ്യയും കുടുംബവും ലക്ഷ്മിയുടെ വീടിന്റെ മുകള്‍നിലയിലായിരുന്നു താമസം. കഴിഞ്ഞവര്‍ഷം ഇയാളുടെ ഭാര്യ മരിച്ചതോടെ മക്കളെ നാട്ടിലേക്ക് അയച്ചു. തുടര്‍ന്ന് രംഗധാമയ്യ ഒറ്റയ്ക്കായിരുന്നു മുകള്‍നിലയില്‍ താമസിച്ചുവന്നത്. ഇതിനിടെ വീട്ടുടമയായ ലക്ഷ്മിയുമായി ഇയാള്‍ അടുപ്പം സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഭര്‍ത്താവും മകളും അറിഞ്ഞതോടെ ഇരുവരും ലക്ഷ്മിയോട് ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ലക്ഷ്മി രംഗധാമയ്യയില്‍നിന്ന് അകലംപാലിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കഴിഞ്ഞദിവസം ലക്ഷ്മിയുടെ വീട്ടിലെത്തിയ രംഗധാമയ്യ മൂര്‍ച്ചയുള്ള ഒരു വസ്തു ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇതിനുപിന്നാലെ ശിവരാജിനെയും ചൈത്രയെയും കുത്തിപരിക്കേല്‍പ്പിച്ചു. പിന്നീട് വീടിന്റെ മുകള്‍നിലയിലേക്ക് പോയ ഇയാള്‍ സ്വയം കുത്തിപരിക്കേല്‍പ്പിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം