ദേശീയം

വിദ്യാര്‍ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ചു; പ്രധാന അധ്യാപകനെതിരെ സമരവുമായി എസ്എഫ്‌ഐ; പോക്‌സോ ചുമത്തി ജയിലിലടച്ചു

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയ ഹെഡ്മാസ്റ്റര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കോയമ്പത്തൂരിലെ കട്ടമ്പാട്ടി ജില്ലയിലാണ് സംഭവം. നാലാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും പതിനൊന്ന് കുട്ടികളോടാണ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ മോശമായി പെരുമാറിയത്.

കുട്ടികളെ അധ്യാപകന്‍ ലൈംഗികമായി ശല്യം ചെയ്തതിനെതിരെ മാതാപിതാക്കള്‍ കൂട്ടത്തോടെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തിന് പിന്നാലെ രക്ഷിതാക്കളെ കാണാന്‍ ഈ അധ്യാപകന്‍ തയ്യാറായില്ല. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം സമീപത്തെ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ പ്രതിഷേധം തുടങ്ങി.

പ്രതിഷേധിച്ച രക്ഷിതാക്കളെ പൊലീസ് വാനില്‍ കയറ്റിക്കൊണ്ടുപോയി. അതിനിടെ ഒരു കുട്ടിയുടെ രക്ഷിതാവിനോട് പ്രധാന അധ്യാപകന്‍ സംസാരിക്കുകയും മോശമായി പെരുമാറിയതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ രക്ഷിതാക്കള്‍ ശിശു സംരക്ഷണസമിതിയില്‍ പരാതി നല്‍കി. അവര്‍ ആ പരാതി പൊലീസിന് കൈമാറുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് പോക്‌സോ നിയമപ്രകാരം പ്രധാന അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അധ്യാപകന്റെ മോശം പെരുമാറ്റത്തിനെതിരായ പ്രതിഷേധം എസ്എഫ്‌ഐയും അഖിലേന്ത്യാ മഹിളാ അസോസിയേഷനും ഏറ്റെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ