ദേശീയം

'ഇനി ആവര്‍ത്തിച്ചാല്‍ ആ കൈ ഞാന്‍ വെട്ടിയെടുക്കും'; സ്ത്രീകളെ കടന്നുപിടിച്ച ചുംബിക്കുന്ന യുവാവിനെ പിടികൂടി നേതാവ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നഗരത്തിലെ റയില്‍വെ സ്റ്റേഷനില്‍വച്ച് സ്ത്രീകളെ കടന്ന് പിടിച്ച് ചുംബിക്കുന്ന യുവാവ് അറസ്റ്റില്‍. മുംബൈയിലെ ശിവസേന നേതാവായ നിതിന്‍ നന്ദഗോങ്കറാണ് സ്ത്രീകളെ കടന്നുപിടിച്ച ഹബീബുര്‍ ഖാനെ പിടികൂടി മര്‍ദിച്ചത്. ഇതിന്റെ വീഡിയോ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

ഇയാളെ ഒരു പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞാണ് ശിവസേനാ നേതാവിന്റെ മര്‍ദ്ദനം. ഇനി ആരെങ്കിലും എന്റെ അമ്മമാരെയോ സഹോദരിമാരെയോ ഉപദ്രവിച്ചാല്‍ ജാതിയും മതവും നോക്കാതെ മര്‍ദിക്കും. ഈയിടെയാണ് സ്ത്രീകള്‍ക്കെതിരായ അക്രമം വര്‍ദ്ധിക്കുകയാണ്. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അവരുടെ കൈ ഞാന്‍ വെട്ടിമാറ്റുമെന്ന് നിതിന്‍ പറയുന്നു.

നമ്മുടെ നാട്ടിലെ ഏതെങ്കിലും വിഐപികളുടെ പെണ്‍മക്കള്‍ക്ക് നേരെയാണെങ്കില്‍ അതിക്രമം നടത്തുന്നതെങ്കില്‍ പൊലീസ് പ്രതിയെ വെറുതെ വിടുമായിരുന്നോയെന്നും നിതിന്‍ ചോദിക്കുന്നു. മര്‍ദ്ദനത്തിന് പിന്നാലെ യുവാവ് സ്ത്രീകളോട് മാപ്പുചോദിക്കുന്നത് വീഡിയോയില്‍ കാണാം.

മാട്ടൂംഗ റെയില്‍വേ സ്‌റ്റേഷനിലെ പാലത്തിന് മുകളില്‍വെച്ച് സ്ഥിരമായി യുവാവ് സ്ത്രീകളെ കടന്നുപിടിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇയാളെ തിരിച്ചറിയുകയും ചെയ്തു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഹബീബുര്‍ ഖാനെ പൊലീസ് അടുത്തിടെ മറ്റൊരു മോഷണക്കേസില്‍ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ സ്ത്രീകളെ കടന്നുപിടിച്ച സംഭവത്തില്‍ ആരും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നില്ല. മോഷണക്കേസില്‍ അറസ്റ്റിലായ യുവാവ് പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. അതിക്രമത്തിന് ഇരയായ സ്ത്രീകളാരെങ്കിലും പരാതി നല്‍കിയാലെ കേസെടുക്കാനാവൂ എന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇതിനുപിന്നാലെയാണ് ഹബീബുര്‍ ഖാനെ ശിവസേന നേതാവ് പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു

'ഒരു കാരണവും പറയാതെ എങ്ങനെ കരാര്‍ റദ്ദാക്കും?, നിക്ഷേപം നടത്തുന്നവര്‍ക്കു വരുമാനം വേണ്ടേ?': സുപ്രീംകോടതി

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

ഒരു കോടിയുടെ ഭാ​ഗ്യം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു