ദേശീയം

ബിജെപി എംഎല്‍എയും കുടുംബവും നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി യുവതി; എഫ്‌ഐആര്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മറ്റൊരു ബിജെപി എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി. എംഎല്‍എ രവീന്ദ്രനാഥ് ത്രിപാഠിയ്ക്കും അദ്ദേഹത്തിന്റെ ബന്ധുക്കളായ ആറുപേര്‍ക്കും എതിരെയാണ് പരാതി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും ബദോഹി എസ്.പി. രാംഭദന്‍ സിങ് പറഞ്ഞു. 

2017ലെ നിയമസഭ തെഞ്ഞെടുപ്പ് കാലത്തായിരുന്നു പീഡനമെന്നാണ് യുവതിയുടെ പരാതി. ത്രിപാഠിയുടെ സഹോദരിപുത്രനാണ് തന്നെ ബദോഹിയിലെ ഹോട്ടലിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ഒരു മാസത്തോളം തടവിലാക്കി എംഎല്‍എയും അദ്ദേഹത്തിന്റെ ബന്ധുക്കളായ ചിലരും ചേര്‍ന്ന് നിരന്തരം ബലാത്സംഗത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു. 

അതേസമയം, യുവതിയുടെ പരാതിയും ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് ത്രിപാഠി പറഞ്ഞു. പരാതി നല്‍കിയത് കൊണ്ട് മാത്രം കാര്യമില്ല, അന്വേഷണം നടക്കട്ടെ. പ്രാഥമികമായ അന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ താനും തന്റെ കുടുംബവും തൂക്കിലേറാന്‍ വരെ തയ്യാറാണെന്നും എംഎല്‍എ പറഞ്ഞു. 

ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗ്യാന്‍പുര്‍ എംഎല്‍എയായ വിജയ് മിശ്രയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതുവരെ 78 ക്രിമിനല്‍ കേസുകളാണ് വിജയ് മിശ്ര തനിക്കെതിരെ നല്‍കിയിട്ടുള്ളതെന്നും ഇനി പീഡനം നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പിന്റെ സമയത്ത് പരാതി നല്‍കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു