ദേശീയം

ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ടു; 24കാരിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് 24കാരിയായ ആദിവാസി  യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജാര്‍ഖണ്ഡിലെ ദുംക ജില്ലിയിലാണ് സംഭവം. ഗ്രാമത്തലവന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഗ്രാമത്തലവന്‍ ദുര്‍ഗ ദെഹ്‌രി, സോനു ദെഹ്‌രി, ദേവേന്ദ്ര ദെഹ്‌രി എന്നിവരാണ് പ്രതികള്‍. കൂട്ടബലാത്സംഗത്തിനിരയായ യുവതിയും പ്രതികളും ഒരേ ഗോത്ര സമുദായത്തില്‍പ്പെട്ടവരാണ്. ഫെബ്രുവരി 17നാണ് സംഭവം. 

ആഴ്ച ചന്തയില്‍ പോയി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. വഴിയില്‍വെച്ച് മൂന്ന് പ്രതികളും ചേര്‍ന്ന് തടഞ്ഞുവെച്ച ശേഷം തന്നെ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഈ സമയത്ത് ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ടതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

യുവതിയും ഭര്‍ത്താവും ചന്തയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോള്‍ തന്നെ പ്രതികള്‍ ഇവരെ പിന്തുടര്‍ന്നതായി പൊലീസ് പറയുന്നു. ജിക്കാര വനമേഖലയ്ക്കടുത്തെത്തിയപ്പോല്‍ ഇവരെ തടഞ്ഞുനിര്‍ത്തുകയായിരുന്നു.  ഭര്‍ത്താവിനെ മരത്തില്‍ തുണികൊണ്ട് കെട്ടിയിട്ട ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് ഓഫീസര്‍ അനിമേഷ് നേതാനി പറഞ്ഞു. 

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. വൈകുന്നേരത്തോടെ അന്വേഷണം സംഘം പ്രതികളെ പിടികൂടി. കോടതി റിമാന്റ് ചെയ്ത പ്രതികളെ ദുംക ജയിലില്‍ അടച്ചാതായും പൊലീസ് പറയുന്നു.യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയതായും രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് പൊട്ടിയ വളകള്‍ കണ്ടെത്തിയ വളകളും യുവതിയുടെ വസ്ത്രങ്ങളും ഫോറന്‍സിക് പരിശോധനക്ക് അയച്ചതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'