ദേശീയം

മോദിയെ കണ്ട് ഞെട്ടി, ആള്‍ക്കൂട്ടത്തില്‍ നിന്നും ചായ കുടിച്ചു, കയ്യില്‍ നിന്ന് 120 രൂപ കൊടുത്ത് 'ലിറ്റി ചോഖ' കഴിച്ചു; താരമായി പ്രധാനമന്ത്രി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തലസ്ഥാനത്ത് സംഘടിപ്പിച്ച കരകൗശല മേളയില്‍ അപ്രതീക്ഷിത അതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി.  ഡല്‍ഹി രാജ്പഥില്‍ ന്യൂനപക്ഷ കാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന കരകൗശല മേളയായ ഹുനാര്‍ ഹാത്തിലാണ് മോദി അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് കരകൗശല വിദഗ്ധരുമായി കുശലാന്വേഷണം നടത്തിയ മോദി ബീഹാറിലെ ജനകീയ ഭക്ഷണവും സ്‌പെഷ്യല്‍ ചായയും രുചിച്ച് നോക്കിയശേഷമാണ് മടങ്ങിയത്.

കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം അപ്രതീക്ഷിതമായാണ് മോദി കരകൗശല മേളയില്‍ സന്ദര്‍ശനം നടത്തിയത്.മോദി എത്തിയത് അറിഞ്ഞ് ന്യൂനപക്ഷ കാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അമ്പരന്നു. 50 മിനിറ്റോളം ചെലവഴിച്ച മോദി, ബീഹാറിലെ ജനകീയ ഭക്ഷണമായ ലിറ്റി ചോഖ കഴിക്കാനും മറന്നില്ല. കയ്യില്‍ നിന്ന് 120 കൊടുത്താണ് മോദി ലിറ്റി ചോഖ വാങ്ങിയത്.

കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ഓഫര്‍ ചെയ്ത കുല്‍ഹാദ് എന്ന സ്‌പെഷ്യല്‍ ചായ വാങ്ങി കുടിക്കാനും മോദി സമയം കണ്ടെത്തി. 40 രൂപ കൊടുത്ത് രണ്ട് ഗ്ലാസ് കുല്‍ഹാദാണ് മോദി വാങ്ങിയത്. അതിനിടെ കരകൗശല മേളയിലെ വിവിധ സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും അദ്ദേഹം മറന്നില്ല. മോദി മേളയില്‍ എത്തിയത് അറിഞ്ഞ് നിരവധി പേരാണ് ഇവിടെ തടിച്ചുകൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍