ദേശീയം

ഡോ. കഫീല്‍ഖാന്റെ അമ്മാവന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ : ഉത്തര്‍പ്രദേശിലെ പ്രശസ്ത ശിശുരോഗവിദഗ്ധന്‍ ഡോക്ടര്‍ കഫീല്‍ ഖാന്റെ അമ്മാവന്‍ വീടിന് മുന്നില്‍ വെച്ച് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ഗോരഖ്പൂരിലെ വീടിന് സമീപത്തുവെച്ചാണ് കഴിഞ്ഞരാത്രി നുസ്‌റത്തുള്ള വാര്‍സിയ്ക്ക് വെടിയേറ്റത്. തലയ്ക്ക് വെടിയേറ്റ നുസ്‌റത്തുള്ള സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.

ബങ്കാട്ടിചക് ഏരിയയിലുള്ള സമീപവാസിയുടെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാകാം കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. നുസ്‌റത്തുള്ളയ്ക്ക് ഗൊരഖ്പൂരിലും പുറത്തുമായി കുടുംബസ്വത്തായി നിരവധി സ്ഥലത്ത് ഭൂമിയുണ്ട്. ഇത് അനധികൃതമായി കയ്യേറി എന്നാരോപിച്ച് നിരവധി പേരുമായി കേസ് നടക്കുന്നുണ്ട്.

ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗൊരഖ്പൂര്‍ പൊലീസ് സൂപ്രണ്ട് സുനില്‍ ഗുപ്ത പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസിന്റെ മൂന്നുസംഘത്തെ നിയോഗിച്ചതായും എസ്പി അറിയിച്ചു. ഡോ. കഫീലിന്റെ ഇളയസഹോദരന്‍ കാഷിഫ് ജമീലിന് വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് 2018 ല്‍ വെടിയേറ്റിരുന്നു.  ബിജെപി നേതാവ് കമലേഷ് പാസ്വാനാണ് ആക്രമണത്തിന് പിന്നിലെന്ന് ഡോ കഫീല്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

ഗോരഖ് പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ കൂട്ടശിശുമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ഡോ. കഫീല്‍ ഖാന്‍. പൊരത്വ നിയമത്തിനെതിരെ പ്രതികരിച്ച കഫീല്‍ ഖാനെ കഴിഞ്ഞദിവസം യുപി പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''