ദേശീയം

'നടക്കാന്‍ പോകുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ പരിപാടിയാണെന്ന് മോദി പറഞ്ഞു'; ട്രംപ് ഇന്ത്യയിലേക്ക് പുറപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: രണ്ടുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്നും  ഇന്ത്യയിലെ ജനങ്ങളോടൊപ്പം നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയിലേക്ക് പുറപ്പെടും മുന്‍പ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇന്ത്യാ സന്ദര്‍ശനം ഏറെക്കാലം മുന്‍പേ ഏറ്റ പരിപാടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലേക്കുള്ളതു വലിയ യാത്രയായാണു കണക്കാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച ബന്ധമാണുള്ളത്. ഇന്ത്യയില്‍ വലിയ പരിപാടിയാണു നടക്കാന്‍ പോകുന്നതെന്നാണു ഞാന്‍ കേട്ടത്. ഇന്ത്യയില്‍ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ പരിപാടി. അങ്ങനെയാണു മോദി പറഞ്ഞത്. അതിന്റെ ആശ്ചര്യം ഉണ്ടെന്നും ട്രംപ് വ്യക്തമാക്കി.

തിങ്കളാഴ്ചയാണു ട്രംപ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്നത്. അഹമ്മദാബാദില്‍ ട്രംപിനെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ എത്തുമെന്നാണു വിവരം. തിങ്കളാഴ്ച അഹമ്മദാബാദില്‍ 22 കിലോമീറ്റര്‍ റോഡ്‌ഷോയില്‍ മോദിയോടൊപ്പം പങ്കെടുക്കും. 24നും 25നും അഹമ്മദാബാദ്, ആഗ്ര, ഡല്‍ഹി എന്നിവിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. ചൊവ്വാഴ്ച ട്രംപിനും സംഘത്തിനും രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക വരവേല്‍പ്പ് നല്‍കും. മകള്‍ ഇവാന്‍കയും മരുമകന്‍ ജെറാഡും മറ്റ് ഉന്നത യുഎസ് ഉദ്യോഗസ്ഥരും ട്രംപിനെ അനുഗമിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ