ദേശീയം

പുകയില ഉത്പന്നങ്ങൾ ലഭിക്കണോ ?; 21 വയസ്സാകണം ; നിർദേശം സജീവപരി​ഗണനയിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള കുറഞ്ഞ നിയമാനുസൃതപ്രായം 21 വയസ്സാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികൾ കർശനമാക്കുന്നതിന് സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ടസ് ആക്ട്‌ ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാൻ മന്ത്രാലയം നിയമിച്ച ഉപസമിതിയാണ് ഇതുസംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചത്. ഇപ്പോഴിത് 18 വയസ്സാണ്.

നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നതിനുള്ള പിഴത്തുക കൂട്ടുക, പുകയില ഉത്പന്നങ്ങളുടെ കടത്തും കച്ചവടവും നിയന്ത്രിക്കാൻ സംവിധാനം കൊണ്ടുവരുക തുടങ്ങിയ നിർദേശങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. നിർദേശം നടപ്പാകുന്നതോടെ കോളേജുകളിൽ പഠിക്കുന്ന വലിയൊരു വിഭാഗത്തെ പുകവലിയിൽ നിന്ന് പിന്തിരിപ്പിക്കാനാവുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.

21 വയസ്സുവരെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കാനാവില്ല. ഇതോടെ കോളേജ് പരിസരത്ത് ഇവയുടെ വിൽപ്പന നിയന്ത്രിക്കാനാവും. പൊതുസ്ഥലത്ത് പുകവലിക്കുന്നതിനുള്ള പിഴ കൂട്ടാനും ആലോചനയുണ്ട്. പുകയില ഉത്പന്നങ്ങളുടെ പരസ്യം നൽകിയാലും കനത്ത പിഴയീടാക്കാനും നിർദേശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു