ദേശീയം

അഞ്ചുരൂപ ബാക്കി ചോദിച്ചു, 68കാരനെ അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബാലന്‍സ് കിട്ടേണ്ട അഞ്ചുരൂപ ചോദിച്ചതില്‍ പ്രകോപിതരായ സിഎന്‍ജി റീഫില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ സംഘം ചേര്‍ന്ന് 68 കാരനെ അടിച്ചുകൊന്നു. സിഎന്‍ജി റീഫില്‍ സ്റ്റേഷനില്‍ വാഹനത്തിന് ഇന്ധനം നിറച്ചതിന് ശേഷം ബാലന്‍സ് ലഭിക്കേണ്ട അഞ്ചു രൂപ ചോദിച്ചതിനായിരുന്നു പ്രകോപനമെന്ന് പൊലീസ് പറയുന്നു. പ്രതികളെ ഒന്നടങ്കം പൊലീസ് പിടികൂടി.

മുംബൈ ബോറിവാലിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. രാംദുലര്‍ സിങ് യാദവാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബാലന്‍സ് ചോദിച്ചതില്‍ പ്രകോപിതരായ ജീവനക്കാര്‍ അടങ്ങുന്ന സംഘം ഇദ്ദേഹത്തെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ അവശനായ ഇദ്ദേഹത്തെ അവിടെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞതായും പൊലീസ് പറയുന്നു.

വാഹനത്തിന് ഇന്ധനം നിറച്ചതിന് ശേഷം പണം നല്‍കി. ബാക്കി കിട്ടേണ്ട അഞ്ചു രൂപ ചോദിച്ചതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. രാംദുലര്‍ സിങ് യാദവിനെ അഞ്ചംഗ സംഘമാണ് വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. അസഭ്യം പറഞ്ഞ് തുടങ്ങിയ സംഘം പിന്നീട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് 68കാരന്‍ മരിച്ചത്. തുടര്‍ന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി