ദേശീയം

ഡല്‍ഹി പൊലീസ് അക്രമികള്‍ക്കൊപ്പം തന്നെ;  സിസി ടിവി ക്യാമറകള്‍ തല്ലിപ്പൊളിക്കുന്നതിന്റെ ദൃശ്യം പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം കത്തിയ കലാപത്തില്‍ അക്രമികള്‍ക്കൊപ്പം നില്‍ക്കുകയാണ് ഡല്‍ഹി പൊലീസ് ചെയ്തതെന്ന് ഗുരുതരമായ ആരോപണം ഉയര്‍ന്നുവന്നിരുന്നു. ഇത് ശരിവയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് ആളുകളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്ക് പിന്നാലെ കലാപ ബാധിത പ്രദേശത്തെ സിസി ടിവി ക്യാമറകള്‍ തല്ലിപ്പൊട്ടിക്കുന്ന പൊലീസിന്റെ ദൃശ്യവും പുറത്തുവന്നിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ദൃശ്യം പുറത്തുവന്നത്. 

പൊലീസൂകാര്‍ വളഞ്ഞുനിന്ന് പോസ്റ്റിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സിസി ടിവി ക്യാമറ തല്ലിപ്പൊളിക്കുന്നത് ദൃശ്യത്തില്‍ കാണാം. നേരത്തെ, അക്രമത്തില്‍ പരിക്കേറ്റവരെ നിലത്തുകിടത്തി ജനഗണമന പാടിക്കുന്ന പൊലീസുകാരുടെ ദൃശ്യം പുറത്തുവന്നിരുന്നു. 

ഇവരെ ജനഗണമന പാടിക്കുന്നതിനൊപ്പം പൊലീസ് തന്നെ വീഡിയോയും പകര്‍ത്തുന്നുണ്ട്. മര്‍ദനമേറ്റ് അവശരായവരെ വീണ്ടും ലാത്തി കൊണ്ട് കുത്തുന്നതും വീഡിയോയില്‍ കാണാം.

അതേസമയം, വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 22ആയി.   ഇതില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കി. ഒന്‍പുതുപേര്‍ വെടിയേറ്റാണ് മരിച്ചത്. അഞ്ചുപേര്‍ കല്ലേറിലും ഒരാള്‍ പൊള്ളലേറ്റുമാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ