ദേശീയം

ഡല്‍ഹി സംഘര്‍ഷം: സ്‌കൂളുകള്‍ക്ക് അവധി, സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തില്‍ ചില സ്ഥലങ്ങളില്‍ ഇന്ന് നടത്താനിരുന്ന സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്താനിരുന്ന ബോര്‍ഡ് പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്. 

പത്താം ക്ലാസിന്റെ ഇംഗ്ലീഷ് ലിറ്ററേച്ചറിന്റെ രണ്ട് പരീക്ഷകളും പന്ത്രണ്ടാം ക്ലാസിന്റെ മീഡിയ ആന്‍ഡ് വെബ്ബ് ആപ്ലിക്കേഷന്‍സ് എന്ന വിഷയത്തിലെ മൂന്ന് പരീക്ഷകളുമാണ് നിലവില്‍ മാറ്റിവച്ചിരിക്കുന്നത്. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ഭീതിയും കണക്കിലെടുത്താണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. 

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്നും അവധിയായിരിക്കും. സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളടക്കം അടച്ചിടണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന