ദേശീയം

ഡല്‍ഹി കലാപം; പൊലീസിന് നേരെ വെടിയുതിര്‍ത്ത ഷാരൂഖിനെ കാണാനില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ വെടിയുതിര്‍ത്ത ഷാരൂഖ് എന്ന 33 കാരനെ കാണാതായി. ഇയാള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. ജാഫാറാബാദില്‍ വച്ചാണ് ഇയാള്‍ പൊലീസിന് നേരെ വെടി വച്ചത്.

നേരത്തെ ഷാരൂഖ് അറസ്റ്റിലായെന്ന് പൊലീസ് അവകാശപ്പെട്ടിരുന്നു. നിരായുധനായ ഒരു പൊലീസ് ഓഫീസറോട് ഇയാള്‍ തോക്ക് ചൂണ്ടി പിന്മാറാന്‍ ആവശ്യപ്പെടുന്നതും റോഡിന് മറുവശത്തുള്ളവര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുന്നതുമായ വീഡിയോയും പ്രചരിച്ചിരുന്നു.

ഷഹദാരാ നിവാസിയായ ഷാരൂഖ് കുടുംബത്തോടൊപ്പം ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ പിതാവ് പ്രാദേശിക മയക്കുമരുന്ന് വില്‍പ്പനക്കാരനാണെന്നും നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത