ദേശീയം

മതത്തെ മാറ്റിനിര്‍ത്തിയുള്ള രാഷ്ട്രീയം അര്‍ഥ ശൂന്യം: ജെപി നഡ്ഡ

സമകാലിക മലയാളം ഡെസ്ക്


വഡോദര: മതത്തെ മാറ്റിനിര്‍ത്തിയുള്ള രാഷ്ട്രീയം അര്‍ഥ ശൂന്യമെന്ന് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ. മതം ജനങ്ങളെ നയിക്കുന്ന പെരുമാറ്റച്ചട്ടമാണെന്നും നഡ്ഡ അഭിപ്രായപ്പെട്ടു. സ്വാമിനാരായണ്‍ ക്ഷേത്രത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മതവും രാഷ്ട്രീയവും തമ്മില്‍ എന്താണ് ബന്ധം? എപ്പോഴും ഉയര്‍ന്നുകേള്‍ക്കാറുള്ള ചോദ്യമാണിത്. മതം ഇല്ലെങ്കില്‍ രാഷ്ട്രീയം അര്‍ഥരഹിതമാവുമെന്നാണ് എന്റെ അഭിപ്രായം. അവ  രണ്ടും ഒരുമിച്ചു പോവേണ്ട കാര്യങ്ങളാണെന്ന് ബിജെപി നേതാവ് പറഞ്ഞു.

മതം ഒരു പെരുമാറ്റചട്ടമാണ്. എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നാണ് അതു ജനങ്ങളെ പഠിപ്പിക്കുന്നത്. ചെയ്യുന്നതും ചെയ്യരുതാത്തതും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെടുത്തുന്ന ബുദ്ധിയാണത്. രാഷ്ട്രീയത്തിലാണ് അത് ഏറ്റവും കൂടുതല്‍ വേണ്ടത്- നഡ്ഡ പറഞ്ഞു.

ബിജെപി അതിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിനും സമൂഹത്തിനും നല്ലതു വരുന്നതിനു വേണ്ടിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും നഡ്ഡ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത