ദേശീയം

പൊലീസ് കമ്മീഷണറുടെ കാല്‍ക്കല്‍ വീണ് പ്രതിഷേധക്കാര്‍ ; സമരക്കാരുടെ കാലില്‍ വീണ് ഡിസിപിയും ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : സംസ്ഥാന തലസ്ഥാനവുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശിലെ കര്‍ഷകര്‍ നടത്തുന്ന സമരം തുടരുന്നു. ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനം പണിയാനുള്ള ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെയാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അമരാവതി ജില്ലയിലെ മണ്ടഡത്തില്‍ നടക്കുന്ന സമരം മൂന്നാഴ്ച പിന്നിട്ടു.

ഇതിനിടെ സമരവേദി വേറിട്ട കാഴ്ചയ്ക്കും സാക്ഷിയായി. സമരക്കാരുടെ അടുത്തെത്തിയ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വീരറെഡ്ഡിയുടെ കാല്‍ക്കല്‍ പ്രതിഷേധക്കാര്‍ വീണു. ഇതോടെ ഡിസിപി തിരിച്ച് പ്രതിഷേധക്കാരുടെ കാലിലും വീണു. ഇതിനിടെ ഡിസിപിയെ തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ അദ്ദേഹം ശാസിക്കുന്നതും വീഡിയോയില്‍ കാണാം.

കഴിഞ്ഞമാസമാണ് ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചത്. വിശാഖപട്ടണം, അമരാവതി, കര്‍ണൂല്‍ എന്നിവിടങ്ങളിലായി തലസ്ഥാനം നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. എക്‌സിക്യൂട്ടീവ് ക്യാപിറ്റലായി വിശാഖപട്ടണം, ലെജിസ്ലേറ്റീവ് തലസ്ഥാനമായി അമരാവതി, ജുഡീഷ്യല്‍ തലസ്ഥാനമായി കര്‍ണൂര്‍ എന്നിങ്ങനെയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളത്.

എന്നാല്‍ ഈ നീക്കത്തിനെതിരെയാണ് അമരാവതിയില്‍ തലസ്ഥാന നിര്‍മ്മാണത്തിനായി 33,000 ഏക്കര്‍ കൃഷിഭൂമി വിട്ടുനല്‍കിയ പ്രക്ഷോഭകര്‍ സമരരംഗത്തിറങ്ങിയത്. മൂന്ന് തലസ്ഥാനമെന്ന നീക്കം ഉപേക്ഷിക്കണമെന്നും, അമരാവതി തന്നെ തലസ്ഥാനമാക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 18 മുതല്‍ കര്‍ഷകര്‍ സമരത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം