ദേശീയം

'അവര്‍ വിഷം ചീറ്റുന്ന പാമ്പുകളെ പോലെ, അവരെ കൈകാര്യം ചെയ്യും': ഉമാ ഭാരതി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യത്തിന്റെ അന്തരീക്ഷത്തെ വിഷലിപ്തമാക്കാനുളള ശ്രമങ്ങള്‍ നടക്കുന്നതായി ബിജെപി നേതാവ് ഉമാ ഭാരതി. ചില ചിന്തകരാണ് ഇതിന് പിന്നില്‍. അവര്‍ കുറച്ചുപേരുമാത്രമാണെങ്കിലും,അവര്‍ ഉയര്‍ന്ന അളവില്‍ വിഷമുളള പാമ്പുകളെ പോലെയാണെന്നും ഉമാ ഭാരതി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഉമാ ഭാരതിയുടെ പ്രതികരണം.

'രാജ്യത്തെ ചില ചിന്തകര്‍ പാമ്പുകളെ പോലെയാണ് പെരുമാറുന്നത്. അവര്‍ കുറച്ചുപേര്‍ മാത്രമാണ്. എന്നാല്‍ അവര്‍ വലിയ അളവില്‍ വിഷം ചീറ്റുന്ന പാമ്പുകളെ പോലെയാണ്. അന്തരീക്ഷത്തെ വിഷലിപ്തമാക്കാനാണ് അവരുടെ ശ്രമം. ഞങ്ങള്‍ക്ക് ചിലത് ശരിയാക്കാനുണ്ട്. അത് ശരിയാക്കുക തന്നെ ചെയ്യും'- ഉമാ ഭാരതി പറഞ്ഞു.

ജനുവരി അഞ്ചിന് മുഖംമൂടി ധരിച്ച അക്രമിസംഘമാണ് രാത്രിയുടെ മറവില്‍ ജെഎന്‍യു ക്യാമ്പസില്‍ അക്രമം അഴിച്ചുവിട്ടത്. ഇവരുടെ ആക്രമണത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സാരമായി പരിക്കേറ്റു. ഇതിനെതിരെ രാജ്യത്ത് ഉടനീളം പ്രതിഷേധം തുടരുകയാണ്.ജെഎന്‍യുവിലെ അക്രമത്തെ നിരവധി പ്രമുഖരാണ് അപലപിച്ചത്. വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധിപ്പേര്‍ രംഗത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉമാ ഭാരതിയുടെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്