ദേശീയം

വനിതാ ജീവനക്കാർ വസ്ത്രം മാറുന്ന വീഡിയോ ചിത്ര‌ീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂർ: മൊബൈൽ ഫോൺ ഉപയോ​ഗിച്ച് വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന വീഡിയോ പകർത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സായിബാബ കോളനിയിലെ കൃഷ്ണപ്പന്‍ നഗറിലെ ഒരു പെട്രോൾ ബങ്കിലാണ് സംഭവം. മണികണ്ഠന്‍, സുഭാഷ്, പ്രാദേശിക പത്രപ്രവര്‍ത്തകനായ മാരുതാചലം എന്നിവരാണ് അറസ്റ്റിലായതെന്ന് സായിബാബ കോളനി പൊലീസ് പറഞ്ഞു.

നാല് മാസം മുന്‍പ് പെട്രോള്‍ ബങ്കിലെ വനിതാ സ്റ്റാഫിന്റെ ഡ്രസിങ് റൂമില്‍ ഒളിപ്പിച്ചു വച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ വസ്ത്രം മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സുഭാഷ് പകര്‍ത്തിയിരുന്നു. മണികണ്ഠന്റെ ഭാര്യ മൊബൈല്‍ പരിശോധിച്ചപ്പോൾ വീഡിയോ കാണുകയും അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇവർ ഫോണ്‍ ഇല്ലാതാക്കിയെന്ന് പൊലീസ് പറയുന്നു.

എന്നാൽ ഈ വീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെയാണ് ഇരകളില്‍ രണ്ട് പേര്‍ ബുധനാഴ്ച സായിബാബ കോളനി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്